പൂണെ ടെസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ നിന്നും കനത്ത പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസഹ്റുദ്ദീന്‍. അടുത്ത ടെസ്റ്റില്‍ കളത്തിലിറങ്ങും മുമ്പ് പേസര്‍ ഇശാന്ത് ശര്‍മ്മയേയും ഓഫ് സ്പിന്നര്‍ ജയന്ത് യാദവിനേയും ടീമില്‍ നിന്നും ഒഴിവാക്കണമെന്നാണ് അസറിന്റെ ആവശ്യം.
ബാറ്റിങ്ങ് തകര്‍ച്ച ഒരു ടീമിനെ ബാക്ക്ഫൂട്ടിലാക്കും. സീരിസ് ഇന്ത്യ തോറ്റുവെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ കളിക്കേണ്ട രീതിയെക്കുറിച്ച് മുന്‍ധാരണ ഉണ്ടായിരിക്കണം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പൂണെയിലെ പോലേ പിച്ചില്‍ ടേണിങ് ലഭിക്കില്ല. അതിനാല്‍ അന്തിമ ഇലവനില്‍ നിന്നും ജയന്ത് യാദവിനേയും ഇശാന്തിനേയും ഒഴിവാക്കണമെന്ന് അസഹ്റുദ്ദീന്‍ പറയുന്നു
ടീം ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനം കാണുമ്പോള്‍ ഒരധിക ബാറ്റ്‌സ്മാന്‍ ടീമില്‍ വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് അസറുദ്ദിന്‍ പറഞ്ഞു. കരുണ്‍ നായര്‍ ആണ് അതിന് അനുയോജ്യന്‍. ജയന്തിന് പകരം കരുണിനെ പരിഗണിക്കാമെന്നും അസറുദ്ദിന്‍ അഭിപ്രായപ്പെട്ടു. പന്ത് സ്വിങ്ങ് ചെയ്യിപ്പിക്കുന്ന ഭുവനേശ്വര്‍ കുമാറിനെയാണ് ഇശാന്തിന് പകരക്കാരനായി അസര്‍ നിര്‍ദേശിക്കുന്നത്.
