കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴാണ് പരിക്കേറ്റത്.
ഒരു ടാക്ലിങ്ങിനിടെ വലത് കാലിനാണ് പരിക്കേറ്റത്. ഉടനെ ഡോക്ടര്‍ ലൊക്കേഷനിലെത്തി പ്രാഥമിക ചികിത്സ നല്‍കി. ഒരാഴ്ച വിശ്രമം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു. ടി.എല്‍. ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്.
