റെക്കോര്‍ഡിടുമ്പോള്‍ 17 വയസും 16 ദിവസവുമാണ് ജെമീമയ്ക്ക് പ്രായം

മുംബൈ: ത്രിരാഷ്ട്ര ടി20യില്‍ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ തലകുനിച്ച ഇന്ത്യന്‍ വനിതകള്‍ക്ക് ആശ്വാസമായി കൗമാര താരം ജെമീമാ റൊഡ്രീഗസിന്‍റെ റെക്കോര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വനിതാ ടി20യില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് ജെമീമ. ടി20 കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ചുറിയാണ് ഇന്ത്യ ഓപ്പണര്‍ ഓസീസിനെതിരെ അടിച്ചെടുത്തത്.

ഓസീസിനെതിരെ കളിക്കുമ്പോള്‍ 17 വയസും 202 ദിവസവും മാത്രമാണ് ജെമീമയ്ക്ക് പ്രായം. വെസ്റ്റിന്‍ഡീസ് താരം സ്റ്റെഫാനി ടെയ്‌ലര്‍ 17 വയസും 16 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ അര്‍ദ്ധ സെഞ്ചുറിയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. മത്സരത്തില്‍ ഓസീസുയര്‍ത്തിയ 187 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 36 റണ്‍സകലെ പരാജയം സമ്മതിക്കുകയായിരുന്നു. 41 പന്തില്‍ 50 റണ്‍സെടുത്ത ജെമീമയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.