റാഞ്ചി: സ്റ്റേഡിയത്തില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ നിന്ന് ഷോക്കേറ്റ് ദേശീയ ഗുസ്തി താരം മരിച്ചു. റാഞ്ചി സ്വദേശിയായ വിശാല്‍ കുമാര്‍ വര്‍മ്മ(25)യാണ് മരിച്ചത്. സ്റ്റേഡിയത്തില്‍ കെട്ടിക്കിടന്ന വെള്ളം പൈപ്പുപയോഗിച്ച് കളയുന്നതിനിടെയാണ് ഷോക്കേറ്റത്. ഷോക്കറ്റ് വിശാല്‍ കുമാര്‍ ആശുപത്രിയിലെത്തും മുമ്പേ മരിച്ചതായി ജാര്‍ഖണ്ഡ് ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി ബോല നാഥ് സിംഗ് പറഞ്ഞു.

രാവിലെ സ്റ്റേഡിയത്തിലെ ഓഫീസ് തുറക്കാനെത്തിയതായിരുന്നു വിശാല്‍ കുമാര്‍ വര്‍മ്മ. ജാര്‍ഖണ്ഡ് ഗുസ്തി അസോസിയേഷന്‍ ഒരു ലക്ഷം വിശാല്‍ കുമാര്‍ വര്‍മ്മയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു.

ജാര്‍ഖണ്ഡ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഫ്രീസ്റ്റൈലിലും ഗ്രീക്കോ- റോമന്‍ വിഭാഗത്തിലും സ്വര്‍ണ്ണം നേടിയിരുന്നു. ഉത്തര്‍പ്രദേശിന്‍ നടന്ന ദേശീയ മല്‍സരത്തില്‍ നാലാം സ്ഥാനം നേടിയിട്ടുണ്ട്.