ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള താരം സാന്ദേഷ് ജിങ്കന്‍ കാഴ്ച്ചവെച്ചത് അവിശ്വസനീയ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഡല്‍ഹിയുടെ ഉറച്ച ഗോളവസരങ്ങള്‍ പലതും പ്രതിരോധത്തില്‍ ഉരുക്ക് കോട്ട കെട്ടിയായിരുന്നു ജിങ്കന്‍ പ്രതിരോധിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ നീ ജിങ്കന്‍ അല്ലെടാ..ഡിങ്കനാ..ഡിങ്കന്‍.!

ഒരു വേള ബ്ലാസ്‌റ്റേഴ്‌സിന്റെ നായകനായ ആരോണ്‍ ഹ്യൂസിന്റെയും ഫ്രഞ്ച് താരം ഹെങ്ബര്‍ട്ടിനെയുമെല്ലാം കടത്തിവെട്ടുന്ന പ്രകടമാണ് ജിങ്കന്‍ കഴിഞ്ഞ ദിവസം പുറത്തെടുത്തത്.മത്സരത്തിന്റെ 60മത്തെ മിനിറ്റിലാണ് കടുംകൈയ്യ്ക്ക് ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഡല്‍ഹി താരം കെയ്ന്‍ ലെവിസ് പെനാല്റ്റ് ബോക്‌സിലേക്ക് ഇരച്ചുകയറിയപ്പോള്‍ ഷോട്ടുയര്‍ത്തിയപ്പോള്‍ കഴുത്ത് കൊണ്ടാണ് ജിങ്കന്‍ ആ ഷോട്ട് തടഞ്ഞത്. 

ആ വീഡിയോ കാണുക

ഗോള്‍ ലൈനില്‍ നടത്തിയ ജിങ്കന്‍റെ രണ്ടാമത്തെ ഉഗ്രന്‍ സേവിംഗ്