മുംബൈ: പരിക്ക് മാറി ട്രാക്കിലേക്ക് തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണ് മലയാളിയും ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയായ ജിന്‍സന്‍ ജോണ്‍സണ്‍. അമേരിക്കയില്‍ പരിശീലനത്തനിടെ പരിക്കേറ്റ ജിന്‍സന്‍ ജോണ്‍സണ്‍ ഇപ്പോള്‍ മുംബൈയില്‍ ചികിത്സയിലാണ്.

1500 ,800 മീറ്റര്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രതീക്ഷയായ കോഴിക്കോട്ടുകാരന്‍ കഴിഞ്ഞ കുറെ ആഴ്ചകളായി മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.അടുത്ത വര്‍ഷം ടോക്കിയോവില്‍ നടക്കുന്ന ഒളിമ്പിക്‌സിന് മുന്‍പ് പരിശീലനത്തിനായി അമേരിക്കയിലേക്ക് പറന്നതായിരുന്നു. 

ജനുവരിയില്‍ ട്രാക്കിലിറങ്ങാനായേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബര്‍ലിനില്‍ നടന്ന ലോക ചലഞ്ച് മീറ്റില്‍ 1500 മീറ്ററില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് അമേരിക്കയിലേക്ക് പറന്നത്. ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് തലനാരിഴയ്ക്കാണ് നഷ്ടമായത്. ഒരു സെക്കന്റില്‍ താഴെ സമയത്തിന്.