മലയാളി താരം ജിന്‍സൺ ജോൺസണ് റെക്കോര്‍ഡ്

ഇന്ത്യന്‍ അത്‍‍ലറ്റിക്‌സിലെ പഴക്കമേറിയ റെക്കോര്‍ഡ് തകര്‍ത്ത് മലയാളി താരം ജിന്‍സൺ ജോൺസണ് ചരിത്രനേട്ടം. 800 മീറ്ററിൽ 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് ജിന്‍സൺ മറികടന്നു. 1976ൽ ശ്രീറാം സിംഗ് സ്ഥാപിച്ച റെക്കോര്‍ഡാണ് ജിന്‍സൺ തകര്‍ത്തത്. 

ദേശീയ സീനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ 1 മിനിറ്റ് 45.6 സെക്കന്‍ഡിലാണ് ജിന്‍സൺ 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസിനും ജിന്‍സൺ യോഗ്യത നേടി. 200 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും സ്വര്‍ണം നേടി. എന്നാൽ അനസിന് ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടാനായില്ല.