കൗണ്ടി ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്‌സിനെതിരെ സസ്‌കെസ് താരമായ ജോഫ്ര ആര്‍ച്ചര്‍ അത് സാധ്യമാക്കി വെറും 3 റണ്‍സ് വിട്ടുകൊടുത്ത് ഹാട്രിക്ക്.
ലണ്ടന്‍: അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. എന്നാല്‍ വിന്‍ഡീസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ നടത്തിയത് അത്ഭുത പ്രകടനം, കൗണ്ടി ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്‌സിനെതിരെ സസ്‌കെസ് താരമായ ജോഫ്ര ആര്‍ച്ചര്‍ അത് സാധ്യമാക്കി വെറും 3 റണ്‍സ് വിട്ടുകൊടുത്ത് ഹാട്രിക്ക്.
169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മിഡില്‍സെക്‌സിനെ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ 56 പന്തില്‍ 90 റണ്‍സുമായി മുന്നോട്ടു നയിക്കുകയായിരുന്നു. അവസാന ആറു പന്തില്‍ 16 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അപ്പോഴും ക്രീസില്‍ മോര്‍ഗനുണ്ടായിരുന്നു. ഇതോടെ മിഡില്‍സെക്‌സ് അനായാസം ലക്ഷ്യം മറികടക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ആദ്യ രണ്ടു പന്തില്‍ ആര്‍ച്ചര്‍ വഴങ്ങിയത് രണ്ട് റണ്‍സ് മാത്രം.
മൂന്നാം പന്തില്‍ മോര്‍ഗനെ വീഴ്ത്തി, അടുത്ത പന്തില്‍ ജോണ്‍ സിംപ്സണ്‍ ക്ലീന്‍ ബൗള്‍ഡായി. അടുത്ത ബോളില്‍ ജെയിംസ് ഫുള്ളറും ഔട്ടായി. ഇതോടെ ആര്‍ച്ചറുടെ ഹാട്രിക്കില്‍ സസെക്സിന് 12 റണ്‍സ് വിജയം.
