അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. എന്നാല്‍ ബൗളര്‍ വിട്ടുകൊടുത്തത് വെറും മൂന്ന് റണ്‍സ്. നേടിയതാകട്ടെ ഹാട്രിക്കും. ഇതുപോലൊരു അവസാന ഓവര്‍ സ്വപ്ന ങ്ങളില്‍ മാത്രമെന്ന കരുതേണ്ട. കൗണ്ടി ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്സിനെതിരെ സെസെക്സ് താരമായ ജോഫ്ര ആര്‍ച്ചര്‍ അത് സാധ്യമാക്കി.

ലണ്ടന്‍: അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. എന്നാല്‍ ബൗളര്‍ വിട്ടുകൊടുത്തത് വെറും മൂന്ന് റണ്‍സ്. നേടിയതാകട്ടെ ഹാട്രിക്കും. ഇതുപോലൊരു അവസാന ഓവര്‍ സ്വപ്ന ങ്ങളില്‍ മാത്രമെന്ന കരുതേണ്ട. കൗണ്ടി ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്സിനെതിരെ സെസെക്സ് താരമായ ജോഫ്ര ആര്‍ച്ചര്‍ അത് സാധ്യമാക്കി.

ജയിക്കാന്‍ 169 റണ്‍സ് വേണ്ടിയിരുന്ന മിഡില്‍സെക്സിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. 90 റണ്‍സുമായി ഓയിന്‍ മോര്‍ഗന്‍ ക്രീസിലുണ്ടായിരുന്നതിനാല്‍ മിഡില്‍സെക്സ് വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആദ്യ രണ്ടു പന്തില്‍ ആര്‍ച്ചര്‍ വഴങ്ങിയത് രണ്ട് റണ്‍സ് മാത്രം.

എന്നാല്‍ മൂന്നാം പന്തില്‍ ഓയിന്‍ മോര്‍ഗനെ ലോംഗ് ഓഫില്‍ ക്രിസ് ജോര്‍ദാന്റെ കൈകളിലെത്തിച്ച ആര്‍ച്ചര്‍ അടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണ്‍ സിംപ്സണെ ക്ലീന്‍ ബൗള്‍ഡാക്കി. അഞ്ചാം പന്തില്‍ ജെയിംസ് ഫുള്ളറെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ആര്‍ച്ചര്‍ ഹാട്രിക്കും വിജയവും ഉറപ്പിച്ചു. 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആര്‍ച്ചര്‍ തന്നെയായിരുന്നു കളിയിലെ കേമന്‍.

Scroll to load tweet…