സെല്‍റ്റയ്ക്ക് വേണ്ടി ലാ ലിഗയിലും യുവേഫ സൂപ്പര്‍ കപ്പിലും താരം ബൂട്ടുക്കെട്ടി.
പൂനെ: സ്പാനിഷ് ക്ലബ് സെല്‍റ്റ ഡി വിഗോയുടെ മുന്‍താരം ജൊനതന്‍ വിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് എഫ്സി പൂനെ സിറ്റിക്ക് വേണ്ടി കളിക്കും. ഇതോടെ ക്ലബില്‍ വിദേശതാരങ്ങളുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തെ കരാറിലാണ് ഡിഫന്‍ഡിങ് മിഡ്ഫീല്‍ഡറായ താരം ക്ലബുമായി കരാര്‍ ഒപ്പിട്ടത്.
സെല്‍റ്റയുടെ യൂത്ത് ടീമിലൂടെ വളര്‍ന്ന്് വന്ന താരമാണ് വിയ. സെല്‍റ്റയ്ക്ക് വേണ്ടി ലാ ലിഗയിലും യുവേഫ സൂപ്പര്‍ കപ്പിലും താരം ബൂട്ടുക്കെട്ടി. റിക്രെയേറ്റീവോ ദെ ഹുയല്വക്കായാണ് അവസാനം കളിച്ചത്. ഇതിനിടെ ഇസ്രായേലി ക്ലബായ ജെറുസലേം എഫ്‌സിക്ക് വേണ്ടിയും കളിച്ചു.
നേരത്തെ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമിനേയും പൂനെ സ്വന്തമാക്കിയിരുന്നു. കനേഡിയന്‍ താരത്തിന് പുറമെ ാത്യു വില്‍സ്, മാര്‍ടിന്‍, മാര്‍സലീനോ, ആല്‍ഫാരോ, ഡിയേഗോ കാര്‍ലോസ്, മാര്‍കോ സ്റ്റാങ്കോവിച് എന്നിവരെയും പൂനെ സ്വന്തമാക്കിയിട്ടുണ്ട്.
