ഇംഗ്ലണ്ടിന്റെ പോള്‍ കോളിംഗ്‌വുഡ് റോഡ്സിന്റെ പട്ടികയില്‍ മൂന്നാമതെത്തിയപ്പോള്‍ എ ബി ഡിവില്ലിയേഴ്സ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തെത്തിയ റെയ്നയുടെ കടുത്ത ആരാധകനാണ് താനെന്നും റോഡ്സ് വിഡിയോയില്‍ പറയുന്നു.

ജൊഹ്നാസ്ബര്‍ഗ്: ഫീല്‍ഡിലെ പറക്കും പക്ഷിയായ ജോണ്ടി റോഡ്സ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തത് ഒരു ഇന്ത്യന്‍ താരത്തെ. നിലവില്‍ ഇന്ത്യന്‍ ടീം അംഗമല്ലാത്ത സുരേഷ് റെയ്നയാണ് മികച്ച ഫീല്‍ഡര്‍മാരില്‍ ഒന്നാമതെന്ന് റോഡ്സ് പറഞ്ഞു. ഐസിസി ട്വീറ്റ് ചെയ്ത വീഡിയോയിലാണ് റോഡ്സ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. ഓസ്ട്രേലിയയുടെ ആന്‍ഡ്ര്യു സൈമണ്‍സാണ് റോഡ്സിന്റെ ലിസ്റ്റിലെ അഞ്ചാമന്‍. സഹതാരമായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ് നാലാമതെത്തി.

Scroll to load tweet…

ഇംഗ്ലണ്ടിന്റെ പോള്‍ കോളിംഗ്‌വുഡ് റോഡ്സിന്റെ പട്ടികയില്‍ മൂന്നാമതെത്തിയപ്പോള്‍ എ ബി ഡിവില്ലിയേഴ്സ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തെത്തിയ റെയ്നയുടെ കടുത്ത ആരാധകനാണ് താനെന്നും റോഡ്സ് വിഡിയോയില്‍ പറയുന്നു. പന്ത് പിടിക്കാനായി ഡൈവ് ചെയ്യുമ്പോള്‍ അതില്‍ രണ്ടാമതൊന്ന് ആലോചിക്കാത്ത റെയ്നയുടെ മനോഭാവം തനിക്കേറെ ഇഷ്ടമാണെന്നും ഇന്ത്യയിലെ ചൂടേറിയ സാഹചര്യങ്ങളില്‍ ഇത്രയും മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്യുന്നതുകൊണ്ടാണ് റെയ്ന ഒന്നാമത് എത്തുന്നതെന്നും റോഡ്സ് പറഞ്ഞു.

അതേസമയം, റോഡ്സിന്റെ തെരഞ്ഞെടുപ്പിനെ അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ റെയ്ന താങ്കളാണ് എന്റെ പ്രചോദനമെന്നും മറുപടിയില്‍ കുറിച്ചു. വിവാഹശേഷം ക്രിക്കറ്റില്‍ അത്ര സജീവമാവാതിരുന്ന റെയ്ന ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ്.

Scroll to load tweet…