തുടര്‍ച്ചയായി അഞ്ച് അര്ർധസെഞ്ച്വറി നേടിയ വിരേന്ദര്‍ സെവാഗിന്‍റെ പേരിലാണ് ഐപിഎല്ലിലെ റെക്കോര്‍ഡ്.
ജയ്പ്പൂര്: ഐപിഎല്ലില് തുടര്ച്ചയായി 4 അര്ധസെഞ്ച്വറി നേടുന്ന ആദ്യ വിദേശ ബാറ്റ്സ്മാന് ആയി ജോസ് ബട്ലര്. രാജസ്ഥാനറോയൽസ് ഓപ്പണായ ബട്ലര് ചെന്നൈക്കെതിരെ 95 റൺസെടുത്ത ഇന്നിംഗ്സിലൂടെയാണ് ഈ നേട്ടത്തിലെത്തിയത്. 60 പന്ത് നേരിട്ട ബട്ലര് 11 ഫോറും 2 സിക്സറും നേടി.
ഡൽഹിക്കെതിരെ 67, പഞ്ചാബിനെതിരായ 2 മത്സരങ്ങളില് 51, 82 എന്നിങ്ങനെ ആയിരുന്നു സീസണില് നേരത്തേ ബട്ലറിന്റെ അര്ധസെഞ്ച്വറികള്. തുടര്ച്ചയായി അഞ്ച് അര്ധസെഞ്ച്വറി നേടിയ വിരേന്ദര് സെവാഗിന്റെ പേരിലാണ് ഐപിഎല്ലിലെ റെക്കോര്ഡ്. വിരാട് കോലി നാല് അര്ധ സെഞ്ച്വറി തുടര്ച്ചയായി നേടിയിട്ടുണ്ട്.
