മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോയെ ക്ലബ് പുറത്താക്കി. സീസണില്‍ ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനോട് കൂടെ പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് ഇടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോയെ ക്ലബ് പുറത്താക്കി. സീസണില്‍ ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനോട് കൂടെ പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് ഇടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കോച്ചിനെ പുറത്താക്കിയതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
മൂന്ന് വര്‍ഷമായി മൗറീഞ്ഞോ യുനൈറ്റഡിനൊപ്പമുണ്ട്. 18 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ആദ്യ അഞ്ചില്‍ പോലും എത്താന്‍ യുണൈറ്റഡിനായിട്ടില്ല. മൗറീഞ്ഞോ താരങ്ങളുമായി ഉടക്കിയതും അദ്ദേഹത്തെ പുറത്താക്കാന്‍ കാരണമാണ്.
ഫ്രഞ്ച് താരം പോള്‍ പോഗ്ബ ഉള്‍പ്പെടെയുള്ള താരങ്ങളെ ബെഞ്ചില്‍ ഇരുത്തുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരുന്നു. മൂന്ന് സീസണില്‍ മൗറീഞ്ഞോയ്ക്ക് അഭിമാനിക്കാനുള്ളത് ഒരു യൂറോപ്പ ലീഗ് കിരീടവും ഒരു ലീഗ് കപ്പ് കിരീടവും മാത്രമാണ്.
