സിഡ്നി: തലങ്ങും വിലങ്ങും 40 പടുകൂറ്റന്‍ സിക്സുകളടക്കം 35 ഓവറില്‍ 307 റണ്‍സ്. ഓസ്‌ട്രലിയയിലെ രണ്ടാം നിര ലീഗില്‍ സെന്‍ട്രല്‍ സ്‌ട്രിലിംങിനെതിരെ വെസ്റ്റ് അഗസ്റ്റ താരം ജോഷ് ഡണ്‍സ്ടണ്‍ താണ്ഡവമാടി. വെസ്റ്റ് അഗസ്റ്റയുടെ ടീം ടോട്ടലായ 354ല്‍ 86.72 ശതമാനം റണ്‍സും ജോഷ് ഡണ്‍സ്‌ടണിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. അഞ്ച് റണ്‍സ് നേടിയ ബെന്‍ റസലുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 203 റണ്‍സ് ഡണ്‍സ്‌ടണ്‍ അടിച്ചുകൂട്ടി.
ഇതോടെ 1984ല്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍ വിവിഎന്‍ റിച്ചാര്‍ഡ്സ് കുറിച്ച റെക്കോര്‍ഡ് പഴങ്കഥയായി. വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തപ്പോള്‍ 69.48 ശരാശരിയില്‍ 189 റണ്‍സായിരുന്നു റിച്ചാര്‍ഡ്‌സിന്‍റെ സംഭാവന. എന്നാല്‍ മത്സരത്തില്‍ വെസ്റ്റ് അഗസ്റ്റയുടെ അഞ്ച് താരങ്ങള്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി.
