കടുത്ത നിരാശയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ കാര്യമായൊന്നും അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല. എട്ട് മത്സരങ്ങളില്‍ ഒന്ന് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. നാലെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ ടീം പരാജയമറിഞ്ഞു.
കൊച്ചി: കടുത്ത നിരാശയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ കാര്യമായൊന്നും അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല. എട്ട് മത്സരങ്ങളില്‍ ഒന്ന് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. നാലെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ ടീം പരാജയമറിഞ്ഞു. ആരാധകരെ നിരാശരാക്കാന്‍ ഇതൊക്കെ മതിയല്ലൊ. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരം പ്രതീക്ഷയിലാണ്. മറ്റാരുമല്ല ഹോസു പ്രിറ്റോ. ആരാധകര്‍ക്ക് പോലുമില്ലാത്ത് പ്രതീക്ഷയാണ് ഹോസുവിന്.
കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ട ശേഷം ഹോസു ട്വിറ്ററില്‍ തന്റെ പ്രതീക്ഷ പങ്കുവച്ചു. ബ്ലാസ്റ്റേഴ്സില്‍ ഇപ്പോഴും പ്രതീക്ഷകളുണ്ടെന്നും, അടുത്ത മത്സരങ്ങളില്‍ ടീം മൂന്ന് പോയിന്റ് നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമായിരുന്നു ഹോസു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ടീമിനുള്ള ആശംസകളും ഹോസു അറിയിച്ചിട്ടുണ്ട്.
ടീം കടുത്ത പ്രതിസന്ധിയിലാണെങ്കിലും ഇത്തരം പിന്തുണകള്‍ ടീമിനും താരങ്ങള്‍ക്കും നല്‍ക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ക്ലബ് വിട്ട് പോയിട്ടും ഹോസു ഇപ്പോഴും ക്ലബിനെ കുറിച്ച് ചിന്തിക്കുന്നുവെന്നത് അത്ഭുതം തന്നെയാണ്.
