അത് അര്‍ജന്‍റീനയോ ജര്‍മ്മനിയോ ആവില്ല; ലോകകപ്പ് വിജയിയെ പ്രവചിച്ച് റിക്വല്‍മി

First Published 26, Mar 2018, 10:03 PM IST
Juan Roman Riquelme predict world cup winner 2018
Highlights
  • അര്‍ജന്‍റീനയയെക്കാള്‍ സാധ്യത കല്‍പിക്കുന്നത് മറ്റൊരു ടീമിന്

ബ്യൂണസ് ഐറിസ്: കാല്‍ പന്തുകളിയുടെ റഷ്യന്‍ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. ഇക്കുറി കിരീടമുയര്‍ത്തുക ആരാകും എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ വാക്പോര് തുടങ്ങിക്കഴിഞ്ഞു. ഇതിനിടയില്‍ റഷ്യന്‍ ലോകകപ്പിന്‍റെ കിരീടാവകാശികളെ പ്രവചിച്ചിരിക്കുകയാണ് അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ യുവാന്‍ റോമന്‍ റിക്വല്‍മി. 

റിക്വല്‍മിയുടെ പ്രവചനം ആര്‍ജന്‍റീനന്‍ ആരാധകരെ അത്ര സന്തോഷിപ്പിക്കില്ല. ‌സ്‌പെയിനാണ് ഇക്കുറി കപ്പുയര്‍ത്താന്‍ കൂടുതല്‍ സാധ്യതയെന്നാണ് ഇതിഹാസ താരം പറയുന്നത്. സ്‌പെയിനാകും റഷ്യന്‍ ലോകകപ്പിന്‍റെ അവകാശികള്‍. സ്‌പെയിന്‍ കഴിഞ്ഞാല്‍ അര്‍ജന്‍റീനയ്ക്കാണ് സാധ്യതകള്‍. മെസിയുടെ പ്രകടനമാണ് അര്‍ജന്‍റീനയുടെ വിജയത്തില്‍ നിര്‍ണായകമാവുക. മെസി ഫോം കണ്ടെത്തിയാല്‍ കപ്പ് അര്‍ജന്‍റീനയിലെത്താന്‍ സാധ്യതയുണ്ട്- എന്ന് റിക്വല്‍മി പറയുന്നു.

നെയ്മര്‍ നയിക്കുന്ന ബ്രസീലിനും കിരീട സാധ്യതയുണ്ട്. എന്നാല്‍ ബ്രസീലിനു പിന്നിലാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ജര്‍മ്മനിക്ക് മുന്‍ താരം സാധ്യത കല്‍പിക്കുന്നത്. ഫ്രാന്‍സും കപ്പിനായുള്ള പോരാട്ടത്തില്‍ സജീവമായുണ്ടാവുമെന്ന് റിക്വല്‍മി പറയുന്നു. ജൂണ്‍ 14നാണ് റഷ്യല്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. അര്‍ജന്‍റീനയ്ക്കായി 51 മത്സരങ്ങളില്‍ 17 ഗോള്‍ നേടിയിട്ടുണ്ട് പ്ലേ മേക്കറായ റിക്വല്‍മി. 

loader