ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് മറുപടിയുമായി റയല്‍ മാഡ്രിഡ് പരിശീലകന്‍ ഹുലന്‍ ലൊപേറ്റെഗി. ക്രിസ്റ്റ്യാനോ ക്ലബ് വിട്ടതോടെ റയല്‍ മാഡ്രിഡിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്ന് മെസി പറഞ്ഞിരുന്നു. പിന്നാലെയാണ് ലൊപേറ്റെഗിയുടെ മറുപടിയെത്തിയത്.
മാഡ്രിഡ്: ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് മറുപടിയുമായി റയല്‍ മാഡ്രിഡ് പരിശീലകന്‍ ഹുലന്‍ ലൊപേറ്റെഗി. ക്രിസ്റ്റ്യാനോ ക്ലബ് വിട്ടതോടെ റയല്‍ മാഡ്രിഡിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്ന് മെസി പറഞ്ഞിരുന്നു. പിന്നാലെയാണ് ലൊപേറ്റെഗിയുടെ മറുപടിയെത്തിയത്.
റയല്‍ മാഡ്രിഡിന്റെ ശക്തിയില്‍ മെസി സംശയിക്കേണ്ടില്ലെന്ന് ലൊപേറ്റെഗി പറഞ്ഞു. ഇപ്പോഴത്തെ റയല്‍ മാഡ്രിഡ് കൂടുതല്‍ ശക്തരാണ്. ടീമിന്റെ ശക്തിയില്‍ തനിക്കൊരു സംശയമില്ലെന്നും കോച്ച് മറുപടി പറഞ്ഞു.
ലാ ലിഗയില്‍ ഇരുവരും മൂന്ന് വീതം മത്സരങ്ങള്‍ വിജയിച്ച് കഴിഞ്ഞു. ബെയ്‌ലും ബെന്‍സേമയും മികവിലേക്ക് ഉയര്‍ന്നത് റയല്‍ ഇതുവരെ ക്രിസ്റ്റിയനോയുടെ അഭാവമറിഞ്ഞിട്ടില്ല.
