മുഖ്യ സെലക്ടറായി നിയമിതനായതോടെ ഓസീസ് ക്രിക്കറ്റില്‍ ലാംഗറുടെ പിടി മുറുകുകയാണ്

സിഡ്‌നി: ഓസ്ട്രേലിയൻ പരിശീലകന്‍ ജസ്റ്റിൻ ലാംഗർക്ക് ഇനി മുതൽ ഇരട്ടദൗത്യം. ലാംഗറെ ക്രിക്കറ്റ് ഓസ്ട്രേലിയ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. രാജിവച്ച മാർക് വോയ്ക്ക് പകരം മുഖ്യ സെലക്ടറായാണ് ലാംഗറുടെ നിയമനം. ട്രെവർ ഹോൺസും നാഷണൽ ടാലന്‍റ് മാനേജർ ഗ്രെഗ് ചാപ്പലുമാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

Add Asianetnews as a Preferred SourcegooglePreferred

ടീമിനെ തിരഞ്ഞെടുക്കും മുൻപ് ബിഗ് ബാഷ് ലീഗിലെ പരിശീലകരുമായും സ്റ്റേറ്റ് ടാലൻറ് മാനേജർമാരുമായും സെലക്ഷൻ കമ്മിറ്റി ചർച്ച നടത്തണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ നിർദേശിച്ചു. രാജിവച്ച ഡാരെൻ ലീമാന് പകരമാണ് മുൻ ഓപ്പണറായ ലാംഗർ ഓസീസ് കോച്ചായി ചുമതലയേറ്റത്.