Asianet News MalayalamAsianet News Malayalam

യുവന്‍റസ് ജൈത്രയാത്ര തുടരുന്നു; മൂന്ന് ഗോളടിപ്പിച്ച് റോണോ

ഇറ്റാലിയൻ ലീഗില്‍ യുവന്‍റസ് നാപ്പോളിയെ കീഴടക്കി. മൂന്ന് ഗോളിനും വഴിയൊരുക്കി റൊണാള്‍ഡോ. ഫ്രഞ്ച് ലീഗിൽ നെയ്മറുടെ സ്കോറിംഗ് മികവിൽ പി എസ് ജി നീസിനെ തകര്‍ത്തു. 
 

juventus beats napoli by 3 1
Author
Rome, First Published Sep 30, 2018, 10:00 AM IST

റോം: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്‍റസ് ഒന്നിനെതിരെ മൂന്ന് ഗോളിന് നാപ്പോളിയെ തോൽപിച്ചു. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയെക്കാൾ ആറ് പോയിന്‍റ് മുന്നിലെത്താനും യുവന്‍റസിന് കഴിഞ്ഞു. മാരിയോ മാൻസുകിച്ച് രണ്ടും ലിയനാനോർഡോ ബൊനൂച്ചി ഒരു ഗോളും നേടി. 

juventus beats napoli by 3 1

മൂന്ന് ഗോളിനും വഴിയൊരുക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. തുടർച്ചയായ ഏഴാം ജയത്തോടെ 21 പോയിന്‍റുമായി ലീഗിൽ മുന്നിട്ട് നിൽക്കുകയാണ് യുവന്‍റസ്.

juventus beats napoli by 3 1

ഇതേസമയം ഫ്രഞ്ച് ലീഗിൽ നെയ്മറുടെ സ്കോറിംഗ് മികവിൽ പി എസ് ജി എതിരില്ലാത്ത മൂന്ന് ഗോളിന് നീസിനെ തോൽപിച്ചു. നെയ്മർ രണ്ടും എൻകുകു ഒരുഗോളും നേടി. തുടർച്ചയായ എട്ടാം ജയത്തോടെ 24 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി എസ് ജി.

Follow Us:
Download App:
  • android
  • ios