റയല്‍ മാന്‍ഡ്രിഡില്‍ നിന്നും  റൊണാള്‍ഡോയെ ക്ലബില്‍ എത്തിക്കാന്‍ ചെലവഴിച്ച പണത്തിന്‍റെ പകുതിയും തിരിച്ചുപിടിച്ച് യുവന്‍റസ്

ടൂറിന്‍: റയല്‍ മാന്‍ഡ്രിഡില്‍ നിന്നും റൊണാള്‍ഡോയെ ക്ലബില്‍ എത്തിക്കാന്‍ ചെലവഴിച്ച പണത്തിന്‍റെ പകുതിയും തിരിച്ചുപിടിച്ച് യുവന്‍റസ് . റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്സി വില്‍പനയിലൂടെയാണ് യുവന്‍റസ് പണപ്പെട്ടി നിറയ്ക്കുന്നത്. ജേഴ്സി വില്‍പന പ്രതിദിനം റെക്കോര്‍ഡ് മറികടന്ന് കുതിക്കുകയാണ്. പന്ത് തട്ടുന്നതിന് മുന്‍പ് കരാര്‍ ഒപ്പിട്ട ദിനം മാത്രം അഞ്ചുലക്ഷത്തി ഇരുപതിനായിരും ജേഴ്സിയാണ് വിറ്റുപോയത് എന്നാണ് കണക്ക്.

യുവന്റസിന്‍റെ ഭാഗ്യനക്ഷത്രമായിരിക്കുകയാണ് സി ആര്‍ 7 . റയലില്‍ നിന്ന് 820 കോടി മുടക്കിയാണ് യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയത് . ചെലവഴിയച്ച തുകയുടെ പകുതി പരസ്യത്തില്‍ നിന്നും റൊണാള്‍ഡോയുടെ ജേഴ്സി വില്‍പനയില്‍ നിന്നും യുവന്റസ് ഇതിനോടകം തിരിച്ചുപിടിച്ചു. 

ടൂറിനിലെ അഡിഡാസിന്റെ ഔദ്യോഗിക ഷോറൂമില്‍ നിന്ന് വിറ്റഴിച്ചപ്പോള്‍ വിറ്റ ജേഴ്സിയുടെ എണ്ണം ലക്ഷം കവിഞ്ഞപ്പോള്‍. അഞ്ചുലക്ഷം ജേഴ്സി ഓണ്‍ലൈന്‍ വഴി ആരാധകര്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ യുവന്‍റെ വിറ്റുപോയ ആകെ ജേഴ്സികളുടെ എണ്ണം എട്ടുലക്ഷത്തി അന്‍പതിനായിരം മാത്രമാണ്.