ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ പിറന്ന മത്സരത്തില്‍ യുവന്‍റസിന് നാണക്കേടുണ്ടാക്കി ഡഗ്ലസ് കോസ്‌റ്റ. എതിര്‍ താരത്തിന്‍റെ മുഖത്ത് തുപ്പിയതിന് ചുവപ്പ് കാര്‍ഡ് കണ്ട കോസ്റ്റയെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്...

റോം: കളിക്കളത്തില്‍ ഞെട്ടിക്കുന്ന പെരുമാറ്റവുമായി യുവന്‍റസ് താരം ഡഗ്ലസ് കോസ്റ്റ. കോസ്റ്റ സസ്വോള താരം ഫെഡെറിക്കോ ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പി. ഇറ്റാലിയന്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. ഫ്രാന്‍സിസ്കോ ഫൗള്‍ ചെയ്തതിൽ പ്രകോപിതനായ കോസ്റ്റ എതിര്‍ താരത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. 

Scroll to load tweet…

കോസ്റ്റയെ റഫറി ചുവപ്പുകാര്‍ഡ് നൽകി പുറത്താക്കി. കോസ്റ്റയ്ക്ക് മൂന്ന് കളിയിൽ വിലക്കും പിഴയും ശിക്ഷ ലഭിക്കുമെന്ന് സൂചനയുണ്ട്. അതേസമയം കോസ്റ്റയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് യുവന്‍റസ് പരിശീലകന്‍ അല്ലെഗ്രി രംഗത്തെത്തി. എന്ത് പ്രകോപനം ഉണ്ടായാലും ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് അല്ലെഗ്രി പറഞ്ഞു.