അഞ്ചു വര്‍ഷം മുമ്പ് സ്പെയിനിലെ ഗ്രനാഡയില്‍ നിന്ന് ബാഴ്സലോണ അക്കാദമിയായ ലാ മാസിയയില്‍ എത്തിയശേഷം 200ൽ അധികം ഗോളുകൾ അടിച്ച് റെക്കോർഡ് കുറിച്ച താരമാണ് മൊറേനോ.
മിലാന്‍: ബാഴ്സലോണ അക്കാദമിയുടെ അത്ഭുത താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാബ്ലോ മൊറേനോയെ ഇറ്റാലിയൻ ക്ലബ് യുവന്റസ് സ്വന്തമാക്കി. 16-കാരനായ മൊറേനോ കരാറിൽ എത്തിയതായി യുവന്റസ് ഔദ്യോഗികമായി അറിയിച്ചു. യുവന്റസ് യൂത്ത് ടീമിലായിരിക്കും മൊറേനോ ഇനി കളിക്കുക.
അഞ്ചു വര്‍ഷം മുമ്പ് സ്പെയിനിലെ ഗ്രനാഡയില്‍ നിന്ന് ബാഴ്സലോണ അക്കാദമിയായ ലാ മാസിയയില്‍ എത്തിയശേഷം 200ൽ അധികം ഗോളുകൾ അടിച്ച് റെക്കോർഡ് കുറിച്ച താരമാണ് മൊറേനോ. കൃത്യമായ ട്രാന്‍സ്ഫര്‍ തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം മൂന്ന് മില്യണ്‍ യൂറോയാണ് മൊറേനോക്കായി യുവന്റസ് മുടക്കിയതെന്നാണ് സൂചന.
പത്താം വയസ്സിലാണ് ഗ്രാനഡയിൽ നിന്നാണ് മൊറേനോ ബാഴ്സയിൽ എത്തിയത്. ഈ സീസണിൽ പാബ്ലോ ബാഴ്സയുടെ സീനിയർ ടീമിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൗമാര താരത്തെ യുവന്റസ് സ്വന്തമാക്കിയത്. പാബ്ലോയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സനലും ശ്രമിച്ചിരുന്നു.
