Asianet News MalayalamAsianet News Malayalam

യുവന്റസ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍

Juventus too good for Monaco and move into Champions League final
Author
First Published May 10, 2017, 1:23 AM IST

ടൂറിന്‍: യുവന്റസ് യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍. സെമിഫൈനലിന്റെ ഇരുപാദങ്ങളിലുമായി മൊണോക്കൊയെ 4-1ന് തോല്‍പ്പിച്ചാണ്
യുവന്റസ് കലാശക്കളിക്ക് യോഗ്യത നേടിയത്. രണ്ടാം സെമിയില്‍ ഇന്ന് റയല്‍ മാഡ്രിഡ്, അത്‌ലറ്റികോയെ നേരിടും.

മൊണോക്കോയില്‍ നിന്ന് ടൂറിനിലെത്തിയപ്പോഴും മത്സരഫലത്തില്‍ മാറ്റമില്ല. ഡാനി ആല്‍വസ് ഒരിക്കല്‍ കൂടി തീയായപ്പോള്‍ അതില്‍ മൊണോക്കോയുടെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മോഹങ്ങള്‍ എരിഞ്ഞടങ്ങി. രണ്ട് ഗോളിന്റെ കടം വീട്ടാന്‍ ആക്രമിച്ച് കളിക്കുന്ന മൊണോക്കോയേയാണ് ആദ്യ മുപ്പത് മിനിറ്റില്‍ കണ്ടത്. എന്നാല്‍ മുപ്പത്തിമൂന്നാം മിനിറ്റില്‍ യുവന്റസ് ലീഡുയര്‍ത്തി. ഡാനി ആല്‍വസിന്റെ ക്രോസില്‍ മാന്‍സുക്കിച്ചിന്റെ ഗോള്‍.

പതിനൊന്ന് മിനിറ്റ് പിന്നിട്ടപ്പോള്‍ യുവന്റ്‌സ് രണ്ടാമതും പന്തിനെ വലതൊടിച്ചു. മൂന്ന് അസിസ്റ്റുകള്‍ക്ക് ശേഷം ഡാനി ആല്‍വസിന്റെ ഗോള്‍.

രണ്ടാം പകുതിയില്‍ കിലെയന്‍ ബാപ്പെ ഒരു ഗോള്‍ മടക്കി. എന്നാല്‍ പ്രീക്വാര്‍ട്ടറിലേതുപോലൊരു അവിശ്വസനീയ തിരിച്ചുവരവ് നടത്താന്‍ ഫ്രഞ്ച് ടീമിനായില്ല. യുവന്റസാകട്ടെ മൂന്ന് വര്‍ഷത്തിനിടെ രണ്ടാം ഫൈനലിന് യോഗ്യതയും നേടി.

Follow Us:
Download App:
  • android
  • ios