യുവേഫ ചാംപ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ യുവന്റസിന് ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ചത്. പൗളോ ഡിബാലയാണ് ഇറ്റാലിയന്‍ ചാംപ്യന്മാരുടെ ഗോള്‍ നേടിയത്.

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ യുവന്റസിന് ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ചത്. പൗളോ ഡിബാലയാണ് ഇറ്റാലിയന്‍ ചാംപ്യന്മാരുടെ ഗോള്‍ നേടിയത്. 2009ല്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രഫോഡിലെത്തുന്നത് തന്നെയായിരുന്നു മത്സരത്തിന്റെ ആകര്‍ഷണം.

പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാന്പ്യന്‍സ് ലീഗിലും കിതക്കുന്നതാണ് കണ്ടത്. ഓള്‍ഡ് ട്രഫോഡില്‍ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കാലില്‍ ഓരോ തവണ പന്തെത്തുമ്പോഴും എതിരാളിയെങ്കിലും ഗാലറിയില്‍ ആവേശമായിരുന്നു. ഒടുവില്‍ യുവന്റസിന്റെ പ്രഹരം. ബോക്‌സിലേക്ക് പന്തുമായി പാഞ്ഞു കയറിയ റൊണാള്‍ഡോ നല്‍കിയ ക്രോസ് അര്‍ജന്റീന താരം ഡിബാല വലയിലാക്കി.

Scroll to load tweet…

മത്സരത്തിലുടനീളം യുവന്റസിന് തന്നെയായിരുന്നു മേല്‍ക്കൈ. അറുപത്തിയൊന്ന് ശതമാനം സമയവും പന്ത് കൈവശം വച്ചതും യുവന്റസ് തന്നെ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡിഹിയ യുടെ സേവുകളാണ് ഗോള്‍ ഒന്നിലൊതുക്കിയത്. യുണൈറ്റഡിന്റെ മറുപടി പോഗ്ബയുടെ ലോങ് റേഞ്ചറില്‍ ഒതുങ്ങി. അതാകട്ടെ പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. 

ജയത്തോടെ ഗ്രൂപ്പില്‍ ഒന്‍പത് പോയിന്റായ യുവന്റസ് നോക്കൗട്ട് ഘട്ടത്തിലേക്ക് അടുത്തു. തോറ്റെങ്കിലും നാല് പോയിന്റു ള്ള യുണൈറ്റഡ് തന്നയാണ് ഗ്രൂപ്പില്‍ രണ്ടാമത്. അടുത്തമാസം എട്ടിന് രണ്ടാം പാദമത്സരം യുവന്റസ് മൈതാനത്ത് നടക്കും.