മെല്‍ബണ്‍: ഓസ്ട്രേലിയന്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്‍റണ്‍ കിരീടം ഇന്ത്യയുടെ കെ ശ്രീകാന്തിന്. ശ്രീകാന്ത് ചൈനയുടെ ഒളിംപിക്സ് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെയാണ് ശ്രീകാന്ത് തറപറ്റിച്ചത്. എതിരില്ലാത്ത രണ്ട് സെറ്റിനായിരുന്നു ശ്രീകാന്തിന്‍റെ വിജയം.

മികച്ച ഫോമില്‍ മുന്നേറുന്ന ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സിരീസ് കിരീടമാണ്. ഫൈനലില്‍ ഒളിംപിക് ചാമ്പ്യനും രണ്ടു തവണ ലോകചാമ്പ്യനുമായ ചെന്‍ ലോങിനെ തകര്‍ത്തത്. ലോകതാരത്തെ നേരിടുന്ന സമ്മര്‍ദ്ദങ്ങളില്ലാതെ കളിയില്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയ ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയിച്ചത്. സ്‌കോര്‍: 22-20, 21-16.

തുടര്‍ച്ചയായ മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന നേട്ടവും സ്വന്തമാക്കിയാണ് ശ്രീകാന്ത് കിരീടം നേടിയത്.