ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. ഹോങ്കോങ് താരം വോങ് വിങ് കി വിന്‍സെന്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് കീഴടക്കിയത്. സ്‌കോര്‍- 21-18, 21-17. ഇതോടെ തുടര്‍ച്ചയായി നാലാം സൂപ്പര്‍ സീരീസ് ഫൈനലിനാണ് കെ ശ്രീകാന്ത് യോഗ്യത നേടുന്നത്. വെറും 39 മിനുട്ട് മാത്രം നീണ്ടുനിന്ന മല്‍സരത്തില്‍ ഇന്ത്യന്‍ താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒരിക്കല്‍പ്പോലും വോങ് വിങ് കി വിന്‍സെന്റിന് സാധിച്ചില്ല. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ 2-2ന് ഒപ്പമെത്താനും ശ്രീകാന്തിന് കഴിഞ്ഞു. ഈ സീസണില്‍ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നീ സൂപ്പര്‍സീരീസ് കിരീടങ്ങള്‍ സ്വന്തമാക്കിയ ശ്രീകാന്ത്, സിംഗപ്പുരില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു.