ജൊഹന്നാസ്ബര്‍ഗ്: പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യയെ എറിഞ്ഞൊതുക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയപ്പോള്‍ റബാ‍ഡയുടെ പ്രകടനം നിര്‍ണായമായിരുന്നു. ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് കൊയ്ത 22കാരനായ പേസര്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 

എന്നാല്‍ ദക്ഷിണാഫ്രിക്കയെ നേരിടാനെത്തിയ ഇന്ത്യന്‍ പേസര്‍മാരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റബാഡയിപ്പോള്‍. മഴവില്‍ രാഷ്ട്രത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിസ്മയിപ്പിച്ചുവെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ പേസര്‍ പറഞ്ഞു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിനേക്കാള്‍ റബാഡയുടെ ശ്രദ്ധ പതിഞ്ഞത് മറ്റൊരു ഇന്ത്യന്‍ ബൗളറിലാണ്. 

പരമ്പരയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജസ്‌പ്രീത് ഭൂംമ്രയുടെ പ്രകടനം ഞെട്ടിച്ചുവെന്ന് റബാഡ വെളിപ്പെടുത്തി. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ ബൗളറായ റബാഡ ടെസ്റ്റിലും മികച്ച പ്രകടനം തുടരുന്നു. അതേസമയം ഭുവിയും ഷമിയും ഉമേഷും മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും റബാഡ പറഞ്ഞു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവിയും ഷമിയും കേപ്ടൗണില്‍ തങ്ങളെ പ്രതിരോധത്തിലാക്കിയതായും റബാഡ പറയുന്നു.