കോഴിക്കോട്: അഞ്ചാമത് ഒളിംപ്യന്‍ റഹ്മാന്‍ അവാര്‍ഡ് കേരള ബ്‌ളാസ്റ്റേഴ്‌സ് താരം സി കെ വിനീതിന് സമ്മാനിച്ചു. കോഴിക്കോട് നടന്ന പതിനാലാമത് ഒളിംപ്യന്‍ റഹ്മാന്‍ അനുസ്മരണ ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് വിനീതിന് അവാര്‍ഡ് സമ്മാനിച്ചത്. ഒളിംപ്യന്‍ റഹ്മാന്റെ കുടുംബാഗങ്ങള്‍, ഭാസി മലാപ്പറമ്പ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ അബൂബക്കര്‍, കോഴിക്കോട് പ്രസ് ക്‌ളബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ പങ്കെടുത്തു.