ധോണിയുടെ ഇന്നിങ്സിനെ പുകഴ്ത്തി കപിലും വെങ്സര്‍ക്കാരും

First Published 16, Apr 2018, 8:54 PM IST
kapil and vengsarkar on fitness of dhoni
Highlights
  • ധോണിയുടെ ഫിറ്റ്നെസാണ് ഇരുവരേയും അദ്ഭുതപ്പെടുത്തുന്നത്.

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണിയെ പുകഴ്ത്തി കപില്‍ ദേവും ദിലീപ് വെങ്സര്‍ക്കാറും. ധോണിയുടെ ഫിറ്റ്നെസാണ് ഇരുവരേയും അദ്ഭുതപ്പെടുത്തുന്നത്. പഞ്ചാബിനെതിരേ വിജയത്തിന്റെ വക്കോളമെത്തിച്ചിരുന്നു ധോണി 44 പന്തില്‍ 79 റണ്‍സാണ് ധോണി നേടിയത്.

ധോണി കളിച്ച രീതി അഭിനന്ദമര്‍ഹിക്കുന്നു. അദ്ദേഹം ഇപ്പോഴും ശാരീരികമായി ഫിറ്റാണ്. ശരീരം ഫിറ്റായി നിലനിര്‍ത്തുന്നതില്‍ ധോണി എന്നും മികച്ച് നില്‍ക്കുന്നു. കപില്‍ ദേവ് പറഞ്ഞു. ഈ ഐപിഎല്‍ ധോണിക്ക് കുടുതല്‍ കരുത്ത് നല്‍കും. എനിക്ക് ഉറപ്പാണ് ധോണി ഒരുപാട് ആസ്വദിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു. 

ധോണിയെ സംബന്ധിച്ചിടത്തോളം വയസ് എന്നത് വെറും സംഖ്യമാത്രമാമെന്ന് വെങ്സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ഫോം ഫിറ്റ്നെസുമാണ് ഏതൊരു താരത്തിനും വേണ്ടത്. ധോണിയുടെ ഫിറ്റ്നെസില്‍ എനിക്ക് ഒരു സംശയവുമില്ല.

loader