ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് കാല്‍ നൂറ്റാണ്ടിനുശേഷം കപില്‍ ദേവ് വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുന്നു. ഇത്തവണ ക്രിക്കറ്റില്ലെന്നല്ല വ്യത്യാസമുണ്ട്. ഇന്ത്യന്‍ ഗോള്‍ഫ് ടീമിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ കപില്‍ ദേവ് ഇടംപിടിച്ചത്.
ദില്ലി: ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് കാല്‍ നൂറ്റാണ്ടിനുശേഷം കപില്‍ ദേവ് വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുന്നു. ഇത്തവണ ക്രിക്കറ്റില്ലെന്നല്ല വ്യത്യാസമുണ്ട്. ഇന്ത്യന്‍ ഗോള്‍ഫ് ടീമിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ കപില്‍ ദേവ് ഇടംപിടിച്ചത്.
ഒക്ടോബറില്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യ പസഫിക് സീനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്കാണ് കപിലിനെ തെരഞ്ഞെടുത്തത്. നോയിഡയില്‍ ഈ മാസം നടന്ന സീനിയര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ 55കാരനായ കപില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഇന്ത്യയെ വീണ്ടും പ്രതിനിധീകരിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കപില്‍ പ്രതികരിച്ചു. ദില്ലിയിലെ ഗോള്‍ഫ് ക്ലബ്ബാണ് തന്നെ ഗോള്‍ഫ് പ്രേമിയാക്കിയതെന്നും കപില്‍ പറഞ്ഞു.
