Asianet News MalayalamAsianet News Malayalam

കാര്യവട്ടം സ്റ്റേഡിയം അന്താരാഷ്‌ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് സജ്ജം

karyavattam greenfield stadium is ready for international cricket matches
Author
First Published May 14, 2017, 10:53 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജമെന്ന് ബി സി സിഐയുടെ വിലയിരുത്തല്‍. പിച്ച് വിലയിരുത്താന്‍ എത്തിയ ബി സിസി ഐ സംഘം നിലവിലെ സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. അന്തിമ തീരുമാനത്തിനായി ഐ സി സി സംഘം ജൂലൈയില്‍ സ്‌റ്റേഡിയം സന്ദര്‍ശിക്കും.

ഗ്രീന്‍ഫീല്‍ഡിന് ബി സി സി ഐയുടെ പച്ചക്കൊടി. ആദ്യഘട്ട വിലയിരുത്തലില്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജമെന്ന് വിലയിരുത്തല്‍. പിച്ചില്‍ പൂര്‍ണ സംതൃപ്തി അറിയിച്ച ബി സി സി ഐ സംഘം അനുബന്ധ സൗകര്യങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി. ഐ സി സി മാനദണ്ഡങ്ങള്‍ പ്രകാരം തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുടെയും, ക്യാമറകള്‍, സ്‌ക്രീനുകള്‍ എന്നിവയ്ക്കും ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത സീസണിലെ മത്സരങ്ങള്‍ക്ക് എങ്കിലും സ്‌റ്റേഡിയം വേദിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് ബി സി സി ഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.

ടെസ്റ്റിനും ട്വന്റി ട്വന്റിക്കും ഏകദിനത്തിനും അനുയോജ്യമായ അഞ്ച് പിച്ചുകളാണ് കാര്യവട്ടം സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്.