തിരുവനന്തപുരം: ഇന്ത്യാ-ന്യൂസിലന്‍ഡ് ട്വന്റി-20ക്ക് വേദിയാവുന്ന കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് രാജ്യത്തെ ഏറ്റവും മികച്ച വിവിധോദ്ദേശ സ്റ്റേഡിയങ്ങളിലൊന്നാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ 10 പ്രത്യേകതകള്‍.
- ഏറ്റവും മികച്ച പുതിയ സ്റ്റേഡിയത്തിനുള്ള ഡേവിഡ് വിക്കേഴ്സ് രാജ്യാന്തര പുരസ്കാരം നേടിയ രാജ്യത്തെ ഏക സ്റ്റേഡിയം.
- ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുള്ള സ്റ്റേഡിയം.
- അപകടമുണ്ടായാല്‍ എട്ടു മിനിട്ടുകൊണ്ട് മുഴുവന്‍ കാണികളെയും ഒഴിപ്പിക്കാന്‍ കഴിയുന്ന രാജ്യാന്തര സുരക്ഷാ നിലവാരമുള്ള സ്റ്റേഡിയം.
- എച്ച്‌ഡി സംപ്രേഷണത്തിന് ഉതകുന്ന രീതിയിലുള്ള ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യ സ്റ്റേഡിയം.
- മഴ പെയ്താലും പെട്ടെന്ന് വെള്ളം ഒഴുകിപോകാന്‍ അനുയോജ്യമായ ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമുള്ള രാജ്യത്തെ അപൂര്‍വം സ്റ്റേഡിയങ്ങളിലൊന്ന്.
- മഴ തോര്‍ന്നാല്‍ ഒരു മണിക്കൂറിനകം മത്സരം തുടങ്ങാനുള്ള സംവിധാനം.
- ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ ഏറ്റവും വലിയ പ്രസ് ബോക്സുള്ളത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍.
- ഒളിംപിക്സ് മാനദണ്ഡപ്രകാരമുള്ള നീന്തല്‍ക്കുളമുള്ള അപൂര്‍വം സ്റ്റേഡിയങ്ങളിലൊന്ന്
- ക്രിക്കറ്റിനും ഫുട്ബോളിനും പുറമെ ബാസ്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ മത്സരങ്ങള്‍ക്കായി ഇന്‍ഡോര്‍ സസ്പോര്‍ട്സ് സൗകര്യങ്ങള്‍.
- ആകെ നിര്‍മാണ ചെലവ് 375 കോടി രൂപ. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തില്‍ പൂര്‍ത്തീകരിച്ചു.
