കൊച്ചി: സഞ്ജു സാംസണെ ദ്രോഹിക്കണമെന്ന ആഗ്രഹം കെസിഎക്കില്ലെന്ന് അച്ചടക്കസമിതി അധ്യക്ഷന്‍ ടി ആര്‍ ബാലകൃഷ്ണന്‍. സഞ്ജുവിനെ കേരള ക്രിക്കറ്റിന് നഷ്‌ടമാകരുതെന്ന ആഗ്രഹമാണ് കെസിഎക്കുള്ളതെങ്കിലും, അച്ചടക്കരാഹിത്യം അനുവദിക്കാനാകില്ലെന്നും ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തുറന്ന മനസോടെയാണ് അന്വേഷണത്തെ സമീപിക്കുന്നതെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ അറിയൂവെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി. സഞ്ജുവിനെപ്പോലൊരു കളിക്കാരന് ലഭിച്ചിരിക്കുന്നത് ഒരു ഗിഫ്റ്റാണ്. അത് എല്ലാവര്‍ക്കും കിട്ടിക്കൊള്ളമമെന്നില്ല, അത് ശരിയായി ഉപയോഗിക്കാനായാല്‍ ഉയരങ്ങളിലേക്കെത്താനാകുന്ന കളിക്കാരനാണ് സഞ്ജു.

ഐപിഎല്ലിലെ എമര്‍ജിംഗ് കളിക്കാരനായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് കെസിഎ ആയിരുന്നുവെന്നും ബാലകൃഷ്ണന്‍  പറഞ്ഞു.