കൊച്ചി: ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ കുടുംബം. നേരത്തെ വരേണ്ട വിധിയായിരുന്നു. അങ്ങനെയെങ്കില്‍ കുറച്ചുകാലം നഷ്ടപ്പെടില്ലായിരുന്നുവെന്ന് ശ്രീശാന്തിന്റെ അമ്മ പ്രതികരിച്ചു. ഒടുവില്‍ സത്യം തിരിച്ചറിഞ്ഞതായി ശ്രീശാന്തിന്റെ ഭാര്യ പ്രതികരിച്ചു. 

ശ്രീശാന്തിനെ പിന്തുണച്ച മലയാളികളായ എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും നന്ദിയുണ്ട്. കുടുംബത്തിലേക്ക് പഴയ സന്തോഷം തിരിച്ചുവന്നു. ശ്രീശാന്തിനെ പോലെ ഒരു കളിക്കാരനെ ഏറെക്കാലം അകറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി കെസിഎ പ്രസിഡന്റ് ടി.സി മാത്യൂ പ്രതികരിച്ചു. വിലക്ക് നീങ്ങുന്നതോടെ ശ്രീശാന്തിന് കേരള ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.