വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് ജയം. ഒഡീഷയെ ആറ് വിക്കറ്റിനാണ് കേരളം പരായപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയോട് പരാജയപ്പെട്ടിരുന്നു. ടോസ് നേടിയ കേരളം ഒഡീഷയെ ബാറ്റിങ്ങിന് ക്ഷണിച്ചു.

ദില്ലി: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് ജയം. ഒഡീഷയെ ആറ് വിക്കറ്റിനാണ് കേരളം പരായപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയോട് പരാജയപ്പെട്ടിരുന്നു. ടോസ് നേടിയ കേരളം ഒഡീഷയെ ബാറ്റിങ്ങിന് ക്ഷണിച്ചു. 34.4 ഓവറില്‍ 117 റണ്‍സ് മാത്രമാണ് ഒഡീഷയ്ക്ക് എടുക്കാന്‍ സാധിച്ചത്. കേരളം 37.3 ഓവറില്‍ ലക്ഷ്യം മറികടന്നു.

നാല് വിക്കറ്റ് നേടിയ അക്ഷയ് ചന്ദ്രനും മൂന്ന് വിക്കറ്റ് നേടിയ ജലജ് സക്‌സേനയുമാണ് ഒഡീഷയെ തകര്‍ത്തത്. 26 റണ്‍സ് നേടിയ സുബ്രന്‍ഷു സേനാപതിയാണ് അവരുടെ ടോപ സ്‌കോറര്‍. പേസര്‍മാരായ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും കേരളത്തിനായി സ്വന്തമാക്കി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കവും തര്‍ച്ചയോടെയായിരുന്നു. വിഷ്ണു (10), സക്‌സേന (4) എന്നിവര്‍ പെട്ടന്ന് പുറത്തായി. മൂന്നാമതെത്തിയ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 25 റണ്‍സ് മാത്രമാണ് സഞ്ജുവിനെടുക്കാന്‍ സാധിച്ചത്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (41), സല്‍മാന്‍ നിസാര്‍ (31*) എന്നിവര്‍ കേരളത്തെ വിജയത്തിലേക്ക നയിച്ചു.