കൊച്ചി: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്കെതിരായ കളിയില്‍നിന്ന് ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂമിനെ ഒഴിവാക്കി പകരം ഇറങ്ങിയ മാര്‍ക് സിഫിനോസ് കേരള ബ്ലാസ്‌റ്റേഴ്‌സിന് നല്‍കിയത് ആദ്യ ഗോള്‍. ഇതുവരെയും അക്കൗണ്ട് തുറക്കാനാകാതിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനും ആരാധകര്‍ക്കും ഇത് ആഹ്ലാദത്തിന്റെ നിമിഷം.
ഹ്യൂമിനെ മാറ്റിയ കോച്ചിന്റെ നടപടി ശരിവയ്ക്കുകയാണ് ഇന്നത്തെ ഈ ഗോള്‍.
ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ കളികളിലെ മോശം പെര്‍ഫോമന്‍സ് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നുവെങ്കിലും ഈ ഗോള്‍ അവര്‍ക്ക് ആശ്വാസം മാത്രമല്ല, ആവേശം കൂടിയാണ്. സിഫിനോസിന്റെ ഗോളോടെ കൊച്ചിയില്‍ മഞ്ഞക്കടല്‍ ഇരമ്പിയാര്‍ത്തു. മലയാളി താരം റിനോ ആന്റോയുടെ പാസില്‍ നിന്നാണ് സിഫിനോസിന്റെ ഗോള്‍ പിറന്നത്.
ആദ്യ സീസണില്‍ ഹ്യൂമിന്റെ മികവിലാണ് കേരളം ഫൈനലിലെത്തിയത്. ഐഎസ്എല്ലിലെ ടോപ് സ്‌കോററായ ഹ്യൂമിന് എന്നാല്‍ ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല. ഇതാണ് ഹ്യൂമിനെ മാറ്റാന്‍ കോച്ചിനെ നിര്‍ബന്ധിതനാക്കിയത്.
