കൊച്ചി: മഞ്ഞപ്പടക്ക് കരുത്തുപകരാന്‍ എവേ മത്സരങ്ങളില്‍ പുതിയ ജഴ്സി. കേരള ബ്ലാസറ്റേഴ്സിന്‍റെ എവേ ജഴ്സി സമൂഹമാധ്യമങ്ങളിലൂടെ ടീം മാനേജ്‌മെന്‍റ് പുറത്തുവിട്ടു. കറുപ്പില്‍ മഞ്ഞ ഡിസൈനുകള്‍ ചേര്‍ന്നതാണ് പുതിയ എവേ ജഴ്സി. ഡല്‍ഹിക്കെതിരെ 10ന് നടക്കുന്ന മത്സരത്തില്‍ മഞ്ഞപ്പട കറുത്ത ജഴ്സിയണിഞ്ഞാണ് കളിക്കാനിറങ്ങുക. സി.കെ വിനീത് അടക്കമുള്ള സൂപ്പര്‍ താരങ്ങളെ അണിനിരത്തിയുള്ള വീഡിയോയിലൂടെയാണ് ജഴ്സി പുറത്തിറക്കിയത്.
പുനെക്കെതിരായ അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമും ആരാധകരും ശുഭപ്രതീക്ഷയിലാണ്. പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള ഓരോ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് നിര്‍ണ്ണായകമാണ്. പുതിയ പരിശീലകന്‍ ഡേവിഡ് ജെയംസിന്‍റെ ആത്മവിശ്വാസമാണ് ടീമിന്‍റെ മുതല്‍ക്കൂട്ട്. പുതിയ ജഴ്സിയില്‍ അടിമുടി മാറിയ ടീമിനെ ഇനി ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കാണാം. അവസാന മത്സരത്തില്‍ പുനെ എഫ്സിയോട് ബ്ലാസ്റ്റേഴ്സ് സമനില നേടിയിരുന്നു. നിലവില്‍ എട്ട് കളിയില്‍ നിന്ന് എട്ട് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ടീം.
