സ്വന്തം സ്റ്റേഡിയത്തിനായി കാത്തിരിക്കണമെന്ന് മാത്രം

മുംബൈ: സ്വന്തം മൈതാനം എന്നത് തന്‍റെ സ്വ‌പ്നമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി. എന്നാല്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എവിടെയും എത്തിയിട്ടില്ലെന്നും, അതിനാല്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും ത്രിപുരനേനി പറഞ്ഞു. ഫുട്ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ത്രിപുരനേനിയുടെ വെളിപ്പെടുത്തല്‍.

ഐഎസ്എല്ലിനെ കുറിച്ച് ചില സുപ്രധാന നിരീക്ഷണങ്ങളും അഭിമുഖത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ പങ്കുവെച്ചു. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഘടന ഐഎസ്എല്‍ ക്ലബുകളുടെ ദീര്‍ഘകാല പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നു. എന്നാല്‍ സീസണിന്‍റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചത് കൂടുതല്‍ വിദേശ താരങ്ങളെ ലീഗിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഐ.എസ്.എല്‍ ടീമിന് എ.എഫ്.സി കപ്പ് കളിക്കാനുള്ള യോഗ്യത ലഭിച്ചത് വലിയ അംഗീകാരമാണെന്നും ത്രിപുരനേനി പറഞ്ഞു.