മഴക്കെടുതിയില്‍ വലയുന്ന കേരളത്തിനായി ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദമായ മഞ്ഞപ്പട കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസും സൂപ്പര്‍താരം സി.കെ.വിനീതും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്
കൊച്ചി: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിനായി ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദമായ മഞ്ഞപ്പട കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസും സൂപ്പര്‍താരം സി.കെ.വിനീതും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഇരുവരും ബ്ലാസ്റ്റേഴ്സ് ആരാധകരോട് ആവശ്യപ്പെട്ടത്.
മലയാളത്തില്‍ നമസ്കാരം പറഞ്ഞുകൊണ്ടാണ് ഡേവിഡ് ജെയിംസ് വീഡിയോ തുടങ്ങുന്നത്. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കായി തങ്ങളാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്ത് ഹോം ഗ്രൗണ്ടില്‍ നമ്മുടെ കരുത്താവുന്ന മഞ്ഞപ്പട മാതൃകയാവണമെന്ന് ഡേവിഡ് ജെയിംസ് അഭ്യര്‍ഥിച്ചു. ഫുട്ബോളില്‍ മാത്രമല്ല നമ്മളൊന്നാവുന്നത് മനുഷ്യസ്നേഹത്തില്‍ കൂടിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും ഡേവിഡ് ജെയിംസ് പറയുന്നു. നന്ദി, വീണ്ടും കാണാം എന്നു പറഞ്ഞാണ് ഡേവിഡ് ജെയിംസ് വീഡിയോ അവസാനിപ്പിക്കുന്നത്.
സമാന സന്ദേശം തന്നെയാണ് സി കെ വിനീതിനും ആരാധകരോട് പറയാനുള്ളത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് വിനീതും ആരാധകരോട് പറഞ്ഞു. ടീം എന്ന നിലയില്‍ ബ്ലാസ്റ്റേഴ്സിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും വിനീത് ഉറപ്പ് നല്‍കി.
