Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ചെന്നൈയിനെതിരെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ടു നില്‍ക്കുന്നത്.

Kerala Blasters leading against Chennaiyin Fc
Author
Kochi, First Published Feb 15, 2019, 8:30 PM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ടു നില്‍ക്കുന്നത്. 23ാം മിനിറ്റില്‍ മറ്റേജ് പൊപ്ലാറ്റ്‌നിക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍ നേടിയത്. 

ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യമാണ് ഹോം ഗ്രൗണ്ടില്‍ കണ്ടത്. അഞ്ച് തവണ ഗോള്‍ ലക്ഷ്യമാക്കി ബ്ലാസ്‌റ്റേഴ്‌സ് ഷോട്ടുതിര്‍ത്തു. ചെന്നൈയിന് ഒരു തവണ മാത്രമാണ് ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ സാധിച്ചത്. നിലവില്‍ 15 മത്സരങ്ങളില്‍ 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ചെന്നൈയിന്‍ അവസാന സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios