പുനെ: എവേ മത്സരത്തില്‍ പുനെ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. 57-ാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗാണ് മഞ്ഞപ്പട ഗോള്‍ കണ്ടെത്തിയത്. പരിക്കേറ്റ് പിന്‍മാറിയ ഇയാന്‍ ഹ്യൂമിന് പകരമെത്തിയ ഗുഡ്ജോണിന്‍റെ മികച്ച പാസാണ് ജാക്കിചന്ദ് മനോഹരമായി വലയിലാക്കിയത്.