കൊച്ചി: കേരള ബ്ലാസ്റ്റേര്‍സിന് കൊച്ചിയിലെ തട്ടകത്തില്‍ തുടര്‍ച്ചയായ നാലാം വിജയം. നിര്‍ണ്ണായകമായ മത്സരത്തില്‍ ഒന്നിന് എതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേര്‍സിന്‍റെ വിജയം. നാസോണും, മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് കേരളത്തിനായി ഗോളുകള്‍ നേടി. പൂനെയുടെ ആശ്വസഗോള്‍ നേടിയത് റോഡ്രിഗസ് ആണ്. വിജയത്തോടെ കേരളം പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി.

സെമി ഉറപ്പിക്കാന്‍ വിജയം ഇരുടീമുകള്‍ക്കും അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ദയനീയമായി തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്സിന് പരിക്ക് മാറി മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ടീമില്‍ എടുത്താണ് മത്സരം ആരംഭിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് ഏഴാം മിനിറ്റില്‍ നാസോണിലൂടെ ആദ്യ ഗോള്‍ വലയിലാക്കി.  പിന്നീട് ഇടവേളയ്ക്ക് ശേഷം ആരോണ്‍ ഹ്യൂസ് ആണ് ബ്ലാസ്റ്റേര്‍സിന്‍റെ രണ്ടാം ഗോള്‍ നേടിയത്.

ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്ന ബ്ലാസ്റ്റേഴ്സ് ജയത്തോടെ 17  പോയന്റോടെ ഐഎസ്എല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി സെമി പ്രതീക്ഷകള്‍ സജീവമാക്കി. മറുവശത്ത് 15 പോയന്‍റെടെ പൂനെയുടെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. 

ആദ്യ ഗോള്‍

രണ്ടാം ഗോള്‍