നൂറ് ശതമാനം സുരക്ഷ; റുവാത്താരയുടെ കരാര്‍ നീട്ടി ബ്ലാസ്റ്റേ‌ഴ്സ്

First Published 9, Mar 2018, 5:41 PM IST
kerala blasters set to extend lalruatthara
Highlights
  • ലാല്‍റുവാത്താരയുമായി കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്ന് വര്‍ഷത്തെ കരാര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലെ വിശ്വസ്തന്‍ ലാല്‍റുവാത്താരയുമായി കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തേക്കാണ്(2020-21) ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ കരാറെന്ന് പ്രമുഖ കായിക വെബ് സൈറ്റായ ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 17 മത്സരങ്ങളില്‍ മഞ്ഞപ്പടയ്ക്കായി കളിച്ച റുവാത്താര സീസണില്‍ ആദ്യാവസാനം തിളങ്ങിയ താരമായിരുന്നു.

സസ്‌പെന്‍ഷന്‍ മൂലം ഒരു മത്സരത്തില്‍ 23കാരനായ മിസോറാം സ്വദേശിക്ക് കളിക്കാനായിരുന്നില്ല. ഐഎസ്എല്‍ ചരിത്രത്തില്‍ പ്രതിരോധത്തില്‍ മൂന്ന് പൊസിഷനുകളില്‍ കളിച്ചിട്ടുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ് റുവാത്താര. പതിവില്‍ നിന്ന് വ്യത്യസ്തമായി ലെഫ്റ്റ് ബാക്ക്, സെന്‍റര്‍ ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനുകളിലാണ് ബ്ലാസ്റ്റേഴ്സ് റുവാത്താരയെ കളത്തിലിറക്കിയത്. 

ഇന്ത്യയിലെ മികച്ച വിങ് ബാക്കാണ് റുവാത്താര എന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച ടാക്ലിങുകളും ക്ലിയറന്‍സുകളും കൊണ്ട് റുവാത്താര മഞ്ഞക്കുപ്പായത്തില്‍ ശ്രദ്ധേയനായിരുന്നു. നാലാം സീസണില്‍ 85 ടാക്കിളുകളും 14 ഇന്‍റര്‍സെപ്‌ഷന്‍സും 59 ക്ലിയറന്‍സും നടത്തിയിട്ടുണ്ട്. 59 ഫൗളുകള്‍ നടത്തിയപ്പോള്‍ നാല് മഞ്ഞക്കാര്‍ഡുകള്‍ മാത്രമാണ് താരത്തിന് ലഭിച്ചത്. 

loader