ഡേവിഡേട്ടന്‍ മാജിക്; മറ്റൊരു സൂപ്പര്‍ താരവും ബ്ലാസ്റ്റേഴ്സില്‍

First Published 15, Mar 2018, 5:11 PM IST
Kerala Blasters sign delhi dynamos player Seityasen Singh
Highlights
  • ഡൈനാമോസ് താരം സെയ്‌ത്യാസെന്‍ സിംഗുമായി ബ്ലാസ്റ്റേഴ്സ് രണ്ടുവര്‍ഷത്തെ കരാറില്‍

കൊച്ചി: ഐഎസ്എല്‍ നാലാം സീസണിലേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാന്‍ അടുത്ത സീസണിന് കോപ്പുകൂട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനാല്‍ അഞ്ചാം സീസണിന് മുമ്പ് ഐഎസ്എല്ലിലെ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. നോര്‍ത്ത് ഈസ്റ്റ് താരങ്ങളായ ഹോളിചരണ്‍ നര്‍സാരിയെയും ഡങ്കലിനെയും ടീമിലെത്തിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരത്തെ കൂടി മഞ്ഞപ്പട വലയിലാക്കി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഡല്‍ഹി ഡൈനാമോസിന്‍റെ മണിപ്പൂര്‍ മധ്യനിര താരം സെയ്‌ത്യാസെന്‍ സിംഗുമായി ബ്ലാസ്റ്റേഴ്സ് രണ്ടുവര്‍ഷത്തെ കരാറിലെത്തിയതായി ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിയാറുകാരനായ സെയ്‌ത്യാസെനിന് 80 ലക്ഷം രൂപയാണ് വാര്‍ഷിക പ്രതിഫലം എന്നാണ് സൂചന. നാലാം സീസണില്‍ ഡല്‍ഹിക്കായി 11 മത്സരങ്ങളില്‍ കളിച്ച താരം ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തം ബൂട്ടിലെഴുതിച്ചേര്‍ത്തിട്ടുണ്ട്. മൂന്ന് തവണ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ താരം കൂടിയാണ് സെയ്‌ത്യാസെന്‍.

loader