കൊച്ചി: കപ്പെടുക്കാന്‍ കലിപ്പിറക്കി, ഗോളടിക്കാന്‍ കാലുതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ തീം സോങ്. രണ്ട് തവണ നഷ്ടപ്പെട്ട കപ്പെടുക്കാനാണ് ഐഎസ്എല്ലില്‍ ബ്ലാസ്റ്റഴ്സ് ഇക്കുറി കളിക്കുന്നതെന്ന് തീം സോങില്‍ വ്യക്തം. കലിപ്പടക്കണം, കപ്പെടുക്കണം എന്ന് തുടങ്ങുന്ന സോങില്‍ ടീം ഉടമ സച്ചിനും സൂപ്പര്‍താരങ്ങളായ സി.കെ വിനീതും സന്തോഷ് ജിംഗാനുമുണ്ട്. 

മഞ്ഞപ്പട ആരാധകരുടെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ടാണ് തീം സോങ് തയ്യാറാക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും മലയാളത്തിലുള്ള ഗാനം ഐഎസ്എല്‍ ഔദ്യോഗികമായി പുറത്തുവിട്ടു. പ്രേമം സിനിമയിലെ കലിപ്പ് എന്ന ഗാനത്തിന്‍റെ ഈണത്തിലാണ് തീം സോങ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് തീം സോങ് ചിത്രീകരിച്ചിരിക്കുന്നത്. 

എതിരാളികള്‍ക്ക് മുന്നറിയിക്കുമായി ഐഎസ്എല്ലില്‍ മഞ്ഞക്കടലിന്‍റെ തിരയടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് തയ്യാര്‍. ചെന്നൈയില്‍ ചെന്ന് നെഞ്ച് വിരിക്കണം, ബെംഗലുരുവിനെ ആരെന്ന് കാട്ടണം, കൊല്‍ക്കത്തയെ കാണുമ്പോള്‍ വാശി കയറണം, മുണ്ടെടുത്തൊന്ന് മടക്കി കുത്തണം. തീം സോങിലെ വരികള്‍ ഇങ്ങനെ അവസാനിക്കുന്നു.