Asianet News MalayalamAsianet News Malayalam

കേരളാ ബ്ലാസ്റ്റേഴ്സ് നിറം മാറുന്നു; കളി മാറുമോ ?

Kerala Blasters to change jersey for away matches
Author
First Published Dec 8, 2017, 3:33 PM IST

കൊച്ചി‌: സീസണിലെ ആദ്യ എവേ മാച്ചിൽ പുതിയ ജേഴ്സിയിലിറങ്ങാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നാളെ  എഫ്.സി ഗോവയ്ക്കെതിരായ മത്സരത്തിൽ മഞ്ഞ നിറത്തിലുള്ള ജേഴ്സിക്ക് പകരം ബ്ലാസ്റ്റേഴ്സ് കറുപ്പ് ജേഴ്സി അണിയുമെന്നാണ് സൂചന. നിറം മാറുന്നതോടെ കളി മാറുമെന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ.

പുതിയ സീസണിലേക്ക് പുത്തന്‍ താരങ്ങളെ എത്തിച്ചു. കളിക്കാരെ  പൊസിഷനുകൾ മാറ്റി പരീക്ഷിച്ചു. പക്ഷെ മൂന്ന് കളി കഴിഞ്ഞിട്ടും  വിജയം കാണാൻ ബ്ലാസ്റ്റേഴ്സിനായില്ല. ഇനി കുഴപ്പം ഈ മഞ്ഞ ജേഴ്സിയിലാണെങ്കിലോ, അതു കൂടി മാറ്റി പരീക്ഷിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ പുതിയ ജേഴ്സിയിലുള്ള ഫോട്ടോ ഷൂട്ടടക്കം പൂർത്തിയാക്കി ജേഴ്സിയുമായാണ്  താരങ്ങൾ  ഗോവയിലേക്ക് വിമാനം കയറിയത്. 

എന്നാൽ പുതിയ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കിയില്ലെന്നതിനാൽ നാളെത്തെ മത്സരത്തിന് ജേഴ്സി മാറ്റേണ്ടതുണ്ടോ എന്ന കാര്യത്തിൽ ചില സംശയങ്ങളും നിലനിൽക്കുന്നു. കറുപ്പ് ടീ ഷർട്ടിൽ മഞ്ഞ വരയോടുകൂടിയതാണ് ജേഴ്സി. എവേ മാച്ചിൽ മാത്രമാണ് ജേഴ്സി മാറ്റിയുള്ള പരീക്ഷണം. ജേഴ്സി മാറിയതുകൊണ്ട് മാത്രം ഗോവയ്ക്കെതിരായ മത്സരത്തിൽ വിജയം കാണാനാകില്ല. 

നിലവിൽ മൂന്ന് കളികളിൽ മൂന്ന് പോയിന്‍റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്‍റെ സമ്പാദ്യം. എതിർ പോസ്റ്റിലേക്ക് ആകെ അടിച്ചത് ഒറ്റ ഗോളും. മറുവശത്ത് ഗോവ മൂന്ന് കളികളിൽ രണ്ട് വിജയവും ഒരു തോൽവിയുമായി നാലാം സ്ഥാനത്താണ്. മുംബൈയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർ‍ഡ് കണ്ട് പുറത്തായ വിനീതിന് ഗോവയ്ക്കെതിരായ മത്സരത്തിനിറങ്ങാനാകില്ല. ഈ സാഹചര്യത്തിൽ ഹ്യൂം ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും.

Follow Us:
Download App:
  • android
  • ios