മാഡ്രിഡ്: ഇത്തവണ ബ്ലാസ്റ്റേഴ്സ് രണ്ടും കല്‍പ്പിച്ചാണ്. രണ്ടു തവണ കൈയകലത്തില്‍ നഷ്ടമായ ഐഎസ്‌എല്‍ കിരീടം കൈയെത്തിപ്പിടിച്ചേ അടങ്ങൂ എന്ന വാശിയില്‍. ഐഎസ്എല്‍ നാലാം സീസണു മുമ്പ് സ്പെയിനിലെ മാഡ്രിഡില്‍ കഠിന പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍. വ്യത്യസ്തമായ പരീശീലന രീതികളാണ് ടീം മാഡ്രിഡില്‍ ടീം അവലംബിക്കുന്നത്.
ഇതിന്റെ ഭാഗമായി ടീം അംഗങ്ങളെ തമ്മല്‍ തിരിച്ച് മത്സരങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ജയിച്ചവര്‍ക്ക് ഐസ്‌ക്രീം മധുരം നുണയാന്‍ അവസരം ലഭിച്ചപ്പോള്‍ തോറ്റവര്‍ക്കുള്ള ശിക്ഷയായിരുന്നു കഠിനം. കൊടുതണുപ്പില്‍ കടല്‍വെള്ളത്തില്‍ ചാടുക. ചിലര്‍ മടിച്ചു നിന്നപ്പോള്‍ സഹതാരങ്ങള്‍ വലിച്ച് കടലിലേക്കിടുന്നത് വീഡിയോയില്‍ കാണാം. കൂട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടന്റെ കമന്ററിയും.
