Asianet News MalayalamAsianet News Malayalam

ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ ഇലവനില്‍ മൂന്ന് മലയാളികള്‍

ഐഎസ്എല്ലില്‍ ബംഗലൂരു എഫ്സിക്കെതിരായ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സി കെ വിനീതും സഹല്‍ അബ്ദുള്‍ സമദും കെ പ്രശാന്തും. പുനെ സിറ്റി എഫ്സിക്കെതിരായ കഴിഞ്ഞ മൽസരത്തിലും സഹലും വിനീതും ആദ്യ ഇലവനിലുണ്ടായിരുന്നു. പ്രശാന്തിനെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇത്തവണ ആദ്യ ഇലവനില്‍ മൂന്ന് മലയാളികളുണ്ട്.

 

Kerala Blasters vs Bengaluru FC Live Updates
Author
Kochi, First Published Nov 5, 2018, 7:13 PM IST

കൊച്ചി: ഐഎസ്എല്ലില്‍ ബംഗലൂരു എഫ്സിക്കെതിരായ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സി കെ വിനീതും സഹല്‍ അബ്ദുള്‍ സമദും കെ പ്രശാന്തും. പുനെ സിറ്റി എഫ്സിക്കെതിരായ കഴിഞ്ഞ മൽസരത്തിലും സഹലും വിനീതും ആദ്യ ഇലവനിലുണ്ടായിരുന്നു. പ്രശാന്തിനെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇത്തവണ ആദ്യ ഇലവനില്‍ മൂന്ന് മലയാളികളുണ്ട്.

അനസ് എടത്തൊടിക ഇത്തവണയും ആദ്യ ഇലവനിലില്ല. ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായ റിനോ ആന്റോ ബെംഗളൂരു നിരയിലും പകരക്കാരുടെ ബെഞ്ചിലാണ്. പുനെ സിറ്റി എഫ്സിക്കെതിരായ മൽസരത്തിലെ ആദ്യ ഇലവനിൽ രണ്ടു മാറ്റങ്ങളുണ്ട്. പിൻനിരയിൽ ലാൽറുവാത്താര തിരിച്ചെത്തിയപ്പോൾ മുഹമ്മദ് റാകിപ് പുറത്തായി.

മുൻനിരയിൽ കെ.പ്രശാന്ത് എത്തുമ്പോൾ  മാതേയ് പോപ്ലാട്നിക് ഇക്കുറി പകരക്കാരുടെ ബെഞ്ചിലാണ്. നവീൻ കുമാർ തന്നെയാണ് ഇക്കുറിയും ഗോൾവല കാക്കുന്നത്. ബെംഗലൂരു ആകട്ടെ കഴിഞ്ഞ മൽസരത്തിൽ കൊല്‍ക്കത്തയെ തോൽപ്പിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഇറങ്ങുന്നത്.

Follow Us:
Download App:
  • android
  • ios