കഴിഞ്ഞ 10 കളിയില്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ ഏറക്കുറെ അവസാനിച്ചിട്ടുണ്ട്. 11 കളിയിൽ 9 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ എട്ടാം സ്ഥാനത്താണ്

മുംബൈ: ഐഎസ്എല്‍ ഫുട്ബോളില്‍ വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എവേ മത്സരത്തിൽ മുംബൈ സിറ്റിയാണ് എതിരാളികള്‍ . മുംബൈയിൽ രാത്രി 7.30ന് കളി തുടങ്ങും.

കഴിഞ്ഞ 10 കളിയില്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ ഏറക്കുറെ അവസാനിച്ചിട്ടുണ്ട്. 11 കളിയിൽ 9 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ എട്ടാം സ്ഥാനത്താണ്. 21 പോയിന്‍റുമായി നിലവില്‍ രണ്ടാം സ്ഥാനത്തുളള മുംബൈ സിറ്റിയാണ് എതിരാളികളെന്നത് മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.

ഇരുടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫില്‍ കടക്കാന്‍ കഴിയുമെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. മുംബൈക്കെതിരായ മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടില്ലെന്നും ജെയിംസ് പറഞ്ഞു.