കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ തായ്‌ലന്‍ഡില്‍ നടക്കും. അഞ്ച് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്‍ഡില്‍ കളിക്കുക. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 21 വരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ തായ്‌ലന്‍ഡ് പര്യടനം.

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ തായ്‌ലന്‍ഡില്‍ നടക്കും. അഞ്ച് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്‍ഡില്‍ കളിക്കുക. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 21 വരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ തായ്‌ലന്‍ഡ് പര്യടനം.

ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാംഘട്ട പ്രീസീസണ്‍ മത്സരങ്ങളാണ് നടക്കാന്‍ പോകുന്നത്. ആദ്യഘട്ടം കൊച്ചിയില്‍ കഴിഞ്ഞിരുന്നു. ലാ ലിഗ ടീമായ ജിറോണ, ഓസ്‌ട്രേലിയത്തില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എന്നീ ടീമുകള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് ഒരു വിജയം പോലും നേടാന്‍ സാധിച്ചില്ല.

ഇതിന് മുന്‍പും കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്‍ഡില്‍ പര്യടനം നടത്തിയിരുന്നു. 2016ലായിരുന്നു അത്. അന്ന് സ്റ്റീവ് കോപ്പലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍. മൂന്ന് പരിശീലന മത്സരങ്ങളില്‍ രണ്ടിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ഒന്ന സമനിലയില്‍ അവസാനിച്ചു.

Scroll to load tweet…